സസ്‌പെൻഡ്‌ ചെയ്ത 
4 തൊഴിലാളികളെയും തിരിച്ചെടുത്തു



തേഞ്ഞിപ്പലം   ഐഒസിയുടെ ചേളാരി ബോട്ട്‌ലിങ്‌ പ്ലാന്റിൽനിന്നും സസ്പെൻഡ് ചെയ്ത നാല് തൊഴിലാളികളെയും തിരിച്ചെടുത്തു. കേരള ഗ്യാസ് ആൻഡ്‌ പെട്രോളിയം വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൈസ് പ്രസിഡന്റ്‌ കെ ഗോവിന്ദൻകുട്ടി, സിഐടിയു പ്രവർത്തകരായ പി സുരേഷ്ബാബു, ഒ കൃഷ്ണൻ, വി പി വാനീഷ് എന്നിവർക്കെതിരെയുള്ള സസ്പെൻഷനാണ്‌ പിൻവലിച്ചത്‌.  എറണാകുളം സെൻട്രൽ ലേബർ കമീഷണർ കെ അജിത്ത് കുമാറിന്റെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികളും കരാറുകാരനും നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. മാർച്ച് 28നായിരുന്നു നാല് പേരെയും അന്യായമായി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് മുന്നിൽ സിഐടിയു നേതൃത്വത്തിൽ സമരം നടന്നുവരികയായിരുന്നു. അസി. ലേബർ കമീഷണറാണ്‌ ചർച്ചയ്ക്ക്‌ വിളിച്ചത്.  സിഐടിയു നേതാക്കളായ പി ആർ മുരളീധരൻ, എൻ കെ ജോർജ്, പി പ്രിൻസ് കുമാർ, പി വിനീഷ്,  കരാറുകാരൻ സി ഒ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News