അനുബന്ധ പരിപാടികൾ തുടങ്ങി



താനൂർ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾക്ക്‌ തുടക്കമായി. താനൂർ ജങ്ഷനിലെ ഇമ്പിച്ചിബാവ–-ഇ ഗോവിന്ദൻ നഗറിൽ  ‘സന്ധിയില്ലാത്ത സമരകാലം’  വിഷയത്തിൽ നടന്ന സെമിനാർ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി.  കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, യുവജന കമീഷൻ ചെയർമാൻ എം ഷാജർ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഇ ജയൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി സതീശൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സംഗീതസന്ധ്യയിൽ ടി പി യൂസഫ്, നാരായണൻകുട്ടി, മുഫീദ  എന്നിവർ പാട്ടുകൾ പാടി. മത്സ്യത്തൊഴിലാളി സംഗമം ഇന്ന് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വനിതാ മത്സ്യത്തൊഴിലാളി സംഗമം സംഘടിപ്പിക്കും. താനൂർ ജങ്ഷനിലെ ഇമ്പിച്ചിബാവ–- - ഇ ഗോവിന്ദൻ നഗറിൽ പകല്‍ മൂന്നിന്‌ സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്യും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡ​ന്റ് കൂട്ടായി ബഷീർ, സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ  എന്നിവർ പങ്കെടുക്കും. കളരിപ്പയറ്റ് പ്രദർശനം, കലാപരിപാടികൾ എന്നിവയും നടക്കും. Read on deshabhimani.com

Related News