കഞ്ചാവ് കടത്തുകേസിലെ പ്രതിക്ക് 2 വര്‍ഷം കഠിനതടവ്
മഞ്ചേരി കഞ്ചാവ് കടത്തുകേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 പിഴയും ശിക്ഷ. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരംപാറ കർക്കിടാംകുന്ന് പള്ളിയാൾതൊടി വീട്ടിൽ ഉമ്മറിനെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. 2017 ഡിസംബർ 17ന് കരുവാരക്കുണ്ട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പാലക്കൽവെട്ടയിൽവച്ചാണ് പ്രതി പിടിയിലായത്. ഇയാളിൽനിന്ന് 2.15 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കരുവാരക്കുണ്ട് എസ്ഐയായിരുന്ന ജ്യോതീന്ദ്രകുമാറാണ് പ്രതിയെ അറസ്റ്റുചെയ്തത്. ജാമ്യംനേടി പുറത്തിറങ്ങിയ ഉമ്മറിനെ പാണ്ടിക്കാട് പൊലീസ് 103.5 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇയാൾ റിമാൻഡിലാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുരേഷ് ഹാജരായി. Read on deshabhimani.com