ചികിത്സ ആധുനികമാക്കാൻ 
ചെലവിട്ടത് 13.43 കോടി



മഞ്ചേരി നാലുവർഷത്തിനിടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനായി ചെലവിട്ടത്  13.43 കോടി രൂപ. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും രോഗീസൗഹൃദമാക്കുന്നതിനും ആരംഭിച്ച "ആർദ്രം' പദ്ധതിയാണ്‌ ആരോഗ്യകേന്ദ്രങ്ങൾക്ക് കരുത്തായത്‌. രോഗ നിർണയത്തിനും അനുബന്ധ ചികിത്സാ ഉപകരണങ്ങളും ഓപ്പറേഷൻ തിയറ്ററുകളും ഒരുക്കാൻ 2020–--21 ൽമാത്രം 7.53 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തീകരിച്ചത്. 2021–--22 ൽ -3.48 കോടിയും 2022–--23ൽ- 1.64 കോടിയും 2023–--24ൽ -77.39 ലക്ഷം രൂപയുടെയും ചികിത്സാ സംവിധാനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്- ജില്ലാ ആശുപത്രികളിലുമായി എത്തിച്ചത്.  ഇലക്ട്രിക്കൽ വാക്കം എക്‌സ്ട്രാറ്റർ, ഹൈഡ്രോളിക് ഒടി ടേബിൾ, എമർജൻസി ഡ്രജ് ട്രേ, അൾട്രാ സൗണ്ട് കളർ ഡോപ്പർ, നെബുലൈസർ, മൾടിപാര മോണിറ്റർ, ഡയാട്ടമി സർജിക്കൽ, ഹെമറ്റോളജി അനലൈസർ, പൾസ് ഓക്‌സി മീറ്റർ, ഫോട്ടേ തെറാപ്പി യൂണിറ്റ്, വെർട്ടിക്കൽ പ്ലാസ്മ ഫ്രീസർ, ഓട്ടേമേറ്റഡ് ബ്ലഡ് കൾച്ചറൽ സിസ്റ്റം, ഡെലിവറി കിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് വിവിധ ആശുപത്രികളിൽ ഒരുക്കിയത്‌. ഇതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള സേവനം നൽകാൻ സാധിച്ചു. ആർദ്രം മിഷനിലൂടെ ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾ പുരോഗമിക്കുകയാണ്‌. Read on deshabhimani.com

Related News