അറിവുത്സവത്തിൽ തിളങ്ങി തൊഴിലാളികൾ

കോട്ടപ്പടി ​ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന അറിവുത്സവം സിഐടിയു സംസ്ഥാന വൈസ‍് പ്രസിഡന്റ് വി ശശികുമാര്‍ ഉദ്​ഘാടനംചെയ്യുന്നു


മലപ്പുറം  സിഐടിയു സന്ദേശം മാസികയുടെ 50–-ാം വാർഷികത്തോടനുബന്ധിച്ച് അറിവുത്സവം സംഘടിപ്പിച്ചു. സംസ്ഥാനതല അറിവുത്സത്തിലേക്കുള്ള ജില്ലാതല സെലക്ഷനാണ്‌ കോട്ടപ്പടി ​ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ‌ നടന്നത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ കെ വേലായുധൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാ​ഗതവും പി നഫീസ നന്ദിയും പറ‍ഞ്ഞു. തൊഴിലാളി ജീനിയസ് (ക്വിസ്‌),  മുദ്രാവക്യം, കഥ, കവിത, ലേഖനം, പോസ്റ്റർ രചന എന്നീ മത്സരങ്ങളാണ്‌ സംഘടിപ്പിച്ചത്‌. Read on deshabhimani.com

Related News