നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയണം

ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു


കുറ്റിപ്പുറം  പുഴയിലും കായലിലും നിരോധിത വലകൾ ഉപയോഗിച്ച്‌  നടത്തുന്ന അനധികൃത മത്സ്യബന്ധനം തടയണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കുറ്റിപ്പുറം റോയൽ കൺവൻഷൻ ഹാളിൽ  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. പി പി സൈതലവി അധ്യക്ഷനായി.  മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സി രാജീവ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം എന്നിവർ സംസാരിച്ചു. കെ ടി പ്രശാന്ത് സ്വാഗതവും ഇ കെ ദിലീഷ് നന്ദിയും പറഞ്ഞു. ഇ കെ ദിലീഷ് കൺവീനറും കെ ടി പ്രശാന്ത്, വാഹിദ്, അബ്ദുല്ലക്കുട്ടി എന്നിവർ ജോ. കൺവീനർമാരുമായി ജില്ലാ സബ് കമ്മിറ്റി രൂപീകരിച്ചു.   Read on deshabhimani.com

Related News