തിരൂരിൽ പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല
തിരൂർ ആർഎംഎസ് ഓഫീസുകൾ പൂട്ടി തപാൽ സർവീസ് മേഖലയെ കോർപറേറ്റ് വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ തിരൂരിൽ പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല തീർത്തു. കേന്ദ്രസർക്കാരിനെതിരെയുള്ള രോഷം തിരൂർ സിറ്റി ജങ്‌ഷനിൽനിന്നാരംഭിച്ച് കണ്ണികളായി കോർത്ത് സെൻട്രൽ ജങ്‌ഷൻവരെ നീണ്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ, സിപിഐ എം തിരൂർ ഏരിയാ സെക്രട്ടറി ടി ഷാജി, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ, പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ലക്ഷ്മണൻ, കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പ്രസാദ്, പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ്, തിരൂർ നഗരസഭാ സ്ഥിരം സമിതി അംഗം അഡ്വ. എസ് ഗിരീഷ് തുടങ്ങി സാമൂഹ്യ -സാസ്‌കാരിക ട്രേഡ് യൂണിയൻ നേതാക്കളും തപാൽ ജീവനക്കാരും അണിചേർന്നു. തുടർന്ന് നടന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ അധ്യക്ഷനായി. സിപിഐ എം തിരൂർ ഏരിയാ സെക്രട്ടറി ടി ഷാജി, കെ കെ ലക്ഷ്മണൻ, ടി രാജേഷ്, പി വി സുധീർ, ഇ കൃഷ്ണപ്രസാദ്, എം കെ സനൂപ്, എൻ പി അബ്ദുൾ ഖാദർ, കെ ശ്രീകല, കെ വേലായുധൻ, കല്യാണികുട്ടി, ശരത്ത്, എം രാമനുണ്ണി എന്നിവർ സംസാരിച്ചു. Read on deshabhimani.com