തിളങ്ങാൻ പയ്യനാട് ഹോക്കി സ്റ്റേഡിയം



    മഞ്ചേരി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പയ്യനാട് ഹോക്കി സ്റ്റേഡിയം ദേശീയ നിലവാരത്തിലാക്കുന്നു. സ്പോർട്സ് ഹോസ്റ്റലിലെ ഹോക്കി താരങ്ങളെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നവീകരണം പുരോ​ഗമിക്കുന്നത്. ഫുട്ബോൾ സ്റ്റേഡിയത്തിന് കിഴക്ക് ഭാഗത്തെ 100 മീറ്റർ വീതിയുള്ള പരിശീലന മൈതാനത്തിൽ ഇനി മണ്ണ് നിരപ്പാക്കി ഉറപ്പിക്കും.  ഒരുമാസത്തിനകം പണി പൂര്‍ത്തിയാകും. സംസ്ഥാന, ദേശീയതലത്തിൽ തിളങ്ങിയ 21 താരങ്ങളാണ് ഹോസ്റ്റലിലുള്ളത്. കോച്ച് യാസിറിന്റെ നേതൃത്വത്തിലാണ് പരിശീലനം. കായികപ്രേമികളുടെ  ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 50 കോടിയുടെ നവീകരണവും നടപ്പാക്കും. ഗാലറി വിപുലീകരണം, ഇൻഡോർ സ്റ്റേഡിയം നിര്‍മാണം എന്നിവയെല്ലാം ഉൾപ്പെടും. ഇതിനുള്ള ഡിസൈനിങ്ങുൾപ്പെടെ അവസാനഘട്ടത്തിലാണ്. Read on deshabhimani.com

Related News