മണ്‍മറഞ്ഞ പ്രമുഖരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ'
മൂർക്കനാട് മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനംചെയ്ത്, മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ'. മില്‍മ മലപ്പുറം ഡെയ്റിയുടെയും മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂര്‍ക്കനാട്ടെ മില്‍മ ഡെയ്റി ക്യാമ്പസില്‍ നടന്ന "മലപ്പുറം പെരുമ' മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. മില്‍മ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷനായി. ഇ എം എസിനെ മകള്‍ ഇ എം രാധയും പാണക്കാട് പൂക്കോയ തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരെ മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രൻ മുനവറലി ശിഹാബ് തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാലാ മുന്‍ മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാരിയരെ കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റി ഡോ. പി രാംകുമാറും മോയിന്‍കുട്ടി വൈദ്യരെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗം ഒ പി മുസ്തഫയും ചെറുകാടിനെ മകനും ദേശാഭിമാനി വാരിക പത്രാധിപരുമായ ഡോ. കെ പി മോഹനനും അനുസ്മരിച്ചു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ ഭരണസമിതി അംഗങ്ങളായ പി ശ്രീനിവാസന്‍, കെ കെ അനിത, മലബാര്‍ മില്‍മ ഭരണ സമിതി അംഗങ്ങളായ കെ ചെന്താമര, പി പി നാരായണന്‍, എസ് സനോജ്, കെ സുധാകരന്‍, വി വി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ ഭരണസമിതി അംഗങ്ങളായ പി ടി ഗിരീഷ് കുമാര്‍ സ്വാഗതവും ടി പി ഉസ്മാന്‍ നന്ദിയും പറഞ്ഞു. Read on deshabhimani.com