ഓർമകളിൽ ജ്വലിച്ച്‌ സെയ്‌താലിക്കുട്ടി



  മഞ്ചേരി ദീർഘകാലം ഏറനാട്ടിലെ വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കെ സെയ്താലിക്കുട്ടിക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. ബ്രാഞ്ചുകളിൽ പ്രഭാതഭേരിയോടെ പതാകയുയർത്തിയും അനുസ്‌മരണ യോഗങ്ങൾ നടത്തിയും ജില്ലയിലെ വിപ്ലവപ്രസ്ഥാനം അദ്ദേഹത്തിന്റെ പതിമൂന്നാം ചരമവാർഷികം ആചരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പതാകയുയർത്തി.  വൈകിട്ട്‌ പാണ്ടിക്കാട്‌ ബൈപാസ്‌ ജങ്‌ഷനിൽനിന്ന്‌ മഞ്ചേരി പഴയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തേക്ക്‌ ചുവപ്പ്‌ വള​ന്റിയർ മാർച്ചും ആയിരങ്ങൾ അണിചേർന്ന പ്രകടനവും നടന്നു. അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം വി എം  ഷൗക്കത്ത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മുതിർന്ന നേതാവ്‌ ടി കെ ഹംസ എന്നിവർ സംസാരിച്ചു. അഡ്വ. കെ ഫിറോസ്ബാബു സ്വാഗതവും രാജൻ പരുത്തിപ്പറ്റ നന്ദിയും പറഞ്ഞു. സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ പി വി ശിവദ ജയൻ, ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ ഗൗരി പ്രകാശ്‌ എന്നിവർക്ക്‌  എം വി ഗോവിന്ദൻ ഉപഹാരം നൽകി.  സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും അനുസ്‌മരണം നടന്നു.  ജില്ലാ ജനറൽ സെക്രട്ടറി  വി പി സക്കറിയ പതാക ഉയർത്തി. Read on deshabhimani.com

Related News