എം വി ഗോവിന്ദൻ പി ശ്രീരാമകൃഷ്ണന്റെയും 
ഇ രാജേഷിന്റെയും വീടുകൾ സന്ദർശിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി ശ്രീരാമകൃഷ്ണന്റെ വീട്ടിൽ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു


പെരിന്തൽമണ്ണ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്റെയും കലാമണ്ഡലം നാരായണൻ നമ്പീശന്റെയും പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷിന്റെയും വീടുകളിലെത്തി അനുശോചനമറിയിച്ചു. ശ്രീരാമകൃഷ്ണന്റെ അമ്മ സീതാലക്ഷ്‌മി ടീച്ചർ  13നാണ് അന്തരിച്ചത്. ശ്രീരാമകൃഷ്ണന്റെ വീടായ നിരഞ്ജനത്തിലെത്തി ശ്രീരാമകൃഷ്ണൻ, സഹോദരൻ ശ്രീപ്രകാശ്, സഹോദരി ശ്രീകല,  കുടുംബാംഗങ്ങൾ എന്നിവരെ  അനുശോചനമറിയിച്ചു. അങ്ങാടിപ്പുറത്ത് തിങ്കളാഴ്‌ച രാത്രി അന്തരിച്ച കലാമണ്ഡലം നാരായണൻ നമ്പീശന്റെ   വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ഏരിയാ സെക്രട്ടറി ഇ രാജേഷിന്റെ അച്ഛൻ എടത്തൊടി രാവുണ്ണി  19നാണ് അന്തരിച്ചത്. രാജേഷിന്റെ പാലൂർ കിഴക്കേക്കരയിലെ വീട്ടിലെത്തിയ എം വി ഗോവിന്ദൻ രാവുണ്ണിയുടെ ഭാര്യ പത്മാവതി, മക്കൾ രാജേഷ്, വിനോദ്, സൗമ്യ,  കുടുംബാംഗങ്ങൾ എന്നിവരെ  അനുശോചനമറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദർശനം.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി രമേശൻ, ജില്ലാ കമ്മിറ്റി അംഗം കെ ശ്യാംപ്രസാദ്, മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നിസ എന്നിവരും ഒപ്പമുണ്ടായി. Read on deshabhimani.com

Related News