റോഡിലെ കുഴി: ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി-– മനുഷ്യാവകാശ കമീഷൻ



മലപ്പുറം എടവണ്ണ ന​ഗരത്തിലെ നാടുകാണി–പരപ്പനങ്ങാടി റോഡിൽ കുടിവെള്ള പദ്ധതിക്കെടുത്ത കുഴി മൂടിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സർക്കാരിന് നിർദേശം നൽകുമെന്ന് മനുഷ്യാവകാശ കമീഷൻ.  പെരകമണ്ണ സ്വദേശി ടി ടി റിയാസിന്റെ പരാതിയിൽ കമീഷൻ ആക്‌ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥിന്റേതാണ് ഉത്തരവ്. അപകടാവസ്ഥ ഒഴിവാക്കി റിപ്പോർട്ട്‌ നൽകാൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് (പ്രോജക്ട് ഡിവിഷൻ, മലപ്പുറം) നിർദേശം നൽകി. റോഡ് പൂർവസ്ഥിതിയിലാക്കേണ്ടത് ജല അതോറിറ്റിയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. പ്രവർത്തനം പുരോഗമിക്കുന്നതായി ജല അതോറിറ്റിയും അറിയിച്ചു. Read on deshabhimani.com

Related News