ചെറുകാട് ദിനാചരണവും അവാർഡ് സമർപ്പണവും നാളെ
പെരിന്തൽമണ്ണ ചെറുകാട് ദിനാചരണവും അവാർഡ് സമർപ്പണവും ശനി വൈകിട്ട് നാലിന് കട്ടുപ്പാറ കെഎൻഎം ഓഡിറ്റോറിയത്തിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. വി ശശികുമാർ അധ്യക്ഷനാകും. കവി പി എൻ ഗോപീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യാതിഥിയാകും. ആറങ്ങോട്ടുകര പാഠശാല അവതരിപ്പിക്കുന്ന "ഇടനിലങ്ങൾ' നാടകവും കലാപരിപാടികളും അരങ്ങേറും. ഈ വർഷത്തെ ചെറുകാട് അവാർഡ് യുവസാഹിത്യകാരൻ വിനോദ് കൃഷ്ണയുടെ 9 എംഎം ബരേറ്റ എന്ന നോവലിനാണ്. പെരിന്തൽമണ്ണ കോ–- -ഓപറേറ്റീവ് അർബൻ ബാങ്ക് സ്പോൺസർ ചെയ്ത 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. Read on deshabhimani.com