താനൂർ നഴ്‌സിങ് കോളേജിൽ 13 തസ്‌തികയ്‌ക്ക് അനുമതി
തിരുവനന്തപുരം മലപ്പുറം താനൂരിലെ സീമെറ്റിന്റെ ബിഎസ്‌സി നഴ്‌സിങ് കോളേജിന് 13 തസ്‌തിക സൃഷ്ടിക്കാൻ ധനവകുപ്പ് അനുമതി നൽകി. പ്രിൻസിപ്പൽ, അസി. പ്രൊഫസർ (രണ്ട്), ട്യൂട്ടർ/ലക്‌ചറർ (മൂന്ന്), സീനിയർ സൂപ്രണ്ട്, എൽഡി ക്ലർക്ക്, ലൈബ്രേറിയൻ, ലൈബ്രറി അറ്റൻഡന്റ്, ഡ്രൈവർ, ഹെൽപ്പർ, വാച്ച്‌മാൻ തസ്‌തികകൾക്കാണ് അനുമതി നൽകിയത്. ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച കോളേജാണ് ഇത്. Read on deshabhimani.com