സഹകരണ സംരക്ഷണം: ബാങ്കിങ് 
സംരക്ഷണ സമിതി പൊതുയോ​ഗം നടത്തി

സഹകരണ മേഖലയ്ക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ജനകീയ ബാങ്കിങ് സംരക്ഷണ സമിതി മലപ്പുറത്ത് 
സംഘടിപ്പിച്ച പൊതുയോഗം കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ 
ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം സഹകരണ മേഖലയ്ക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ജനകീയ ബാങ്കിങ് സംരക്ഷണ സമിതി മലപ്പുറത്ത് പൊതുയോഗം സംഘടിപ്പിച്ചു.  കെഎസ്ആർടിസി പരിസരത്ത് കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ എൻ ജിതേന്ദ്രൻ അധ്യക്ഷനായി.  സഹകരണ പ്രസ്ഥാനത്തെയും ബാങ്കിങ് മേഖലയെയും സംരക്ഷിക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചായിരുന്നു പരിപാടി. ബെഫി ജില്ലാ സെക്രട്ടറി കെ രാമപ്രസാദ്, ടി രാജേഷ് (എൻഎഫ്പിഇ), കെ സുന്ദരരാജൻ (കർഷകസംഘം), ഒ സഹദേവൻ (സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ), എം വി ഗുപ്തൻ (ബാങ്ക് റിട്ടയറീസ് ഫോറം), പി എൻ ഹാരിസ് (കെസിഇയു), എ കെ വേലായുധൻ, വി വിജിത്ത്, ടി രത്നാകരൻ, കെ ദീപക്, കെ പി ഫൈസൽ, ഒ വിനോദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജി കണ്ണൻ സ്വാഗതവും പി ശ്രീധരൻ നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News