ശരത്തിന് 
ആഞ്ജനേയ 
കീർത്തി പുരസ്കാരം



തിരൂർ ആലത്തിയൂർ ഹനുമാൻ സ്വാമിയുടെ പേരിലുള്ള ഈ വർഷത്തെ ആഞ്ജനേയ കീർത്തി പുരസ്കാരം സംഗീത സംവിധായകനും പാട്ടുകാരനുമായ പി ശരത്തിന്‌. 25,000 രൂപയും പ്രശസ്തിപത്രവും ആലത്തിയൂർ ആഞ്ജനേയ സ്വാമിയുടെ രൂപം ആലേഖനംചെയ്ത ഫലകവുമാണ് പുരസ്കാരം.  ഉത്സവത്തോടനുബന്ധിച്ച്  നവംബർ ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കോഴിക്കോട് സാമൂതിരി രാജ പുരസ്കാരം സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി ഉദ്ഘാടനംചെയ്യും. സാഹിത്യകാരൻ പി സുരേന്ദ്രൻ  മുഖ്യാതിഥിയാകും.   ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്‌ച ദ്രവ്യകലശത്തോടെ ആരംഭിക്കും. ഏഴുമുതൽ ഒമ്പതുവരെയാണ്‌ തിരുവോണ മഹോത്സവം. വാർത്താസമ്മേളനത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സുനിൽ, ഗോപിനാഥൻ നമ്പ്യാർ, വി ശശിധരൻ, ഗോപിനാഥ് ചേന്നര, രാമകൃഷ്ണൻ ഹനുമാൻകാവ്, പി വി മഹേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News