കേന്ദ്ര ഉത്തരവിനെതിരെ 
അധ്യാപകരും ജീവനക്കാരും



മലപ്പുറം ജീവനക്കാരുടെയും അധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. പണിമുടക്ക്, ധർണ, കൂട്ടഅവധിയെടുക്കൽ തുടങ്ങിയ പ്രതിഷേധ പരിപാടികളിൽ ജീവനക്കാർ പങ്കെടുക്കുന്നതിനെതിരെയുള്ള വിലക്കിനും ലംഘിക്കുന്നവർക്കെതിരെയുള്ള കർശന നടപടിയിലും പ്രതിഷേധിച്ച് ജില്ല–-താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്രതിഷേധം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ കെ ബിനു ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഇ പ്രദീപൻ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വി പി സിനി, സി ഹരിദാസൻ, കെ ഫസലുറഹ്മാൻ (പൊന്നാനി), ആർ പി ബാബുരാജ്, എം പി വത്സരാജ്, പി വിജയൻ (തിരൂർ), എ ശ്രീധരൻ, പി മോഹൻദാസ്, സി ഷക്കീല (തിരൂരങ്ങാടി), ടി വി ഗോപാലകൃഷ്ണൻ, പി കൃഷ്ണൻ, ബി രാജേഷ് (കൊണ്ടോട്ടി), സരിത തറമൽപറമ്പ്, കെ ദീപ, എ പി നൗഷാദ് (മഞ്ചേരി),  കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, പി നിഖിൽ, പി കെ നാരായണൻ (പെരിന്തൽമണ്ണ), ഷൈജി ടി മാത്യു, കെ അനീഷ്, എ കെ പ്രകാശ് (നിലമ്പൂർ) എന്നിവിടങ്ങളിൽ സംസാരിച്ചു.  Read on deshabhimani.com

Related News