ഓടിക്കൊണ്ടിരുന്ന പിക്കപ്പ്‌ വാനിന്‌ 
തീപിടിച്ചു

ദേശീയപാത കരിപ്പോളിൽ തീപിടിച്ച പിക്കപ്പ്‌ വാൻ


ഓടിക്കൊണ്ടിരുന്ന പിക്കപ്പ്‌ വാനിന്‌ 
തീപിടിച്ചു കുറ്റിപ്പുറം ദേശീയപാത ആതവനാട് കരിപ്പോളിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ്‌ വാനിന്‌  തീപിടിച്ചു. ശനിയാഴ്‌ച പകൽ ഒന്നോടെ കഞ്ഞിപ്പുര ഗോഡൗണിൽനിന്ന്‌ കണ്ണൂരിലേക്ക് ഫ്രോസൻ ഫുഡുമായി പോകുകയായിരുന്ന പിക്കപ്പ്‌ വാനാണ്‌ പൂർണമായും കത്തിയത്. ആർക്കും പരിക്കില്ല.  വാഹനത്തിനുള്ളിൽനിന്ന്‌ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ  ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.  പെട്രോൾ പമ്പിൽനിന്ന്‌ ഫയർ എക്സ്റ്റിങ്‌ഷൻ ഉപയോഗിച്ച് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തിരൂരിൽനിന്ന്‌ അഗ്നിശമന സേനയെത്തിയാണ്‌ തീ പൂർണമായും അണച്ചത്‌.   Read on deshabhimani.com

Related News