എടക്കരയിലും മാനന്തവാടിയിലും വൻ ജനാവലി
എടക്കര/കൽപ്പറ്റ വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മാനന്തവാടി, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് കമ്മിറ്റികൾ നിലവിൽവന്നു. രണ്ടിടത്തും വൻ ജനാവലിയാണ് കൺവൻഷനിൽ പങ്കെടുത്തത്. ഏറനാട്, വണ്ടൂർ കൺവൻഷനുകൾ തിങ്കളാഴ്‌ച ചേരുന്നതോടെ ഏഴ് മണ്ഡലങ്ങളിലും കൺവൻവഷൻ പൂർത്തിയാകും. എൽഡിഎഫ് നിലമ്പൂർ നിയമസഭാ മണ്ഡലം കൺവൻഷൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനംചെയ്തു. ഇ പത്മാക്ഷൻ ചെയർമാനും എം മുജീബ് റഹ്മാൻ ജനറൽ കൺവീനറുമായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. എടക്കര പ്രസ്റ്റീജ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ കമ്മിറ്റിയംഗം പി എം ബഷീർ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ, എൽഡിഎഫ് വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി സത്യൻ മൊകേരി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, അഡ്വ. കെ പി സുമതി, ജില്ലാ കമ്മിറ്റിയംഗം ഇ പത്മാക്ഷൻ, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, എൻസിപി സംസ്ഥാന സെക്രട്ടറി പി വി അജ്മൽ, ഇ ടി ടൈസൻ എംഎൽഎ, മുൻ എംഎൽഎ ആർ ലതദേവി, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, പഞ്ചായത്ത് പ്രസിഡന്റുമാരായ വിദ്യ രാജൻ, ടി പി റീന, ഇല്ലിക്കൽ ഹുസൈൻ, എൽഡിഎഫ് നേതാക്കളായ ജോർജ് കെ ആന്റണി, ടി രവീന്ദ്രൻ, എം മുജീബ് റഹ്മാൻ, നാസർ പുൽപ്പറ്റ, പറാട്ടി കുഞ്ഞാൻ, പരുന്തൻ നൗഷാദ്, ജോർജ് തോമസ്, എം എ വിറ്റാജ്, എം എ തോമസ്, അഡ്വ. പി പി ബാലകൃഷ്ണൻ, ശശിശങ്കർ, രാജ്മോഹൻ എന്നിവർ സംസാരിച്ചു. മാനന്തവാടി അമ്പൂത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ചേർന്ന മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. Read on deshabhimani.com