പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണം
മലപ്പുറം സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കാതെ യുപിഎസ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ കണ്ണിൽ പൊടിയിടുകയാണ്. എൻപിഎസിന്റെ പരിഷ്‌കരിച്ച രൂപംമാത്രമാണ് യുപിഎസ് എന്നും കൗൺസിൽ വിലയിരുത്തി. യോഗം കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി സീമ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം വി വിനയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമമ്മു പറവത്ത്, സംസ്ഥാന സെക്രട്ടറിയറ്റയംഗം എം ശ്രീഹരി, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് പുത്തൻമഠത്തിൽ, ജില്ലാ ട്രഷറർ പി മോഹൻദാസ്, ജില്ലാ ജോ. സെക്രട്ടറി ഡോ. ജയശ്രീ, പി മധുസൂദനൻ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ, കെ എ ഇ ടി ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ഡോ. സീമ, വൈസ് പ്രസിഡന്റായി ഇ ടി ദിനേശൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗമായി അബ്ദുൾ മഹറൂഫ് എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com