അക്ഷയ വരവേൽക്കും സ്‌പെഷ്യൽ വിഭവങ്ങളുമായി

ശലഭങ്ങൾ പുസ്‌തകം മന്ത്രി വി അബ്ദുറഹ്‌മാൻ പ്രകാശിപ്പിക്കുന്നു


മലപ്പുറം  കുടുംബശ്രീ ജില്ലാ മിഷനും ഐടി മിഷനും സംയുക്തമായി നടത്തുന്ന അക്ഷയ ബഡ്‌സ് ട്രസ്റ്റ് ഷോപ്പ് പദ്ധതിക്ക്‌ തുടക്കം. താനാളൂർ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ ബഡ്‌സ് ട്രസ്റ്റ് ഷോപ്പ്‌ മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉദ്ഘാടനംചെയ്‌തു.  ബഡ്‌സ്‌ സ്‌കൂളുകളിലെയും റിഹാബിലിറ്റേഷൻ സെന്ററിലെയും തൊഴിൽ യൂണിറ്റുകളുടെ ഭാഗമായാണ്‌ ബഡ്‌സ് ട്രസ്റ്റ് ഷോപ്പുകൾ വ്യാപകമാക്കുന്നത്‌. ബഡ്‌സ്‌ സ്ഥാപനത്തിലെ വിദ്യാർഥികൾ നിർമിച്ച  ഉൽപ്പന്നങ്ങൾക്ക്‌ വിപണിയൊരുക്കയാണ്‌ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 20 അക്ഷയ കേന്ദ്രങ്ങളിൽ ബഡ്‌സ് ട്രസ്റ്റ് ഷോപ്പ് സ്ഥാപിക്കും.  വിൽപ്പനക്കാരനില്ലാത്ത കുഞ്ഞു കിയോസ്‌ക്കുകളായാണ്‌ ട്രസ്‌റ്റ് ഷോപ്പുകൾ സ്ഥാപിക്കുന്നത്‌. ഐസിഐസിഐ ബാങ്കാണ് ആദ്യ ട്രസ്‌റ്റ് ഷോപ്പ് സ്‌പോൺസർചെയ്തത്. താനാളൂർ പഞ്ചായത്ത് സാംസ്‌കാരികനിലയത്തിൽ നടന്ന പരിപാടിയിൽ ‘ശലഭങ്ങൾ' പുസ്‌തകവും മന്ത്രി പ്രകാശിപ്പിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്‌ദുൽ റസാഖ്‌ വെളിയത്ത്‌ അധ്യക്ഷനായി. എഡിഎം സി മുഹമ്മദ് കട്ടുപ്പാറ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രൊജക്ട് മാനേജർ പി ജി ഗോകുൽ, കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഐസിഐസിഐ ബാങ്ക് റീജ്യണൽ ഹെഡ് പി ജോഷി എന്നിവർ സംസാരിച്ചു.  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ എസ്‌ ഹസ്‌കർ സ്വാഗതവും പി റെനീഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News