പറന്നുയർന്ന്‌ കേരള ചിക്കൻ

മിനി പുലാമന്തോളിലെ ഫാം (ഫയൽ ചിത്രം)


മലപ്പുറം ഏഴ്‌ ഔട്ട്‌ലെറ്റുകൾ, 25 ഫാമുകൾ, 26 സംരംഭകർ... ഒരുവർഷം പിന്നിടുമ്പോൾ ‘കേരള ചിക്കൻ’ പദ്ധതി ജില്ലയിൽ വ്യാപിക്കുകയാണ്‌. 2023ന്‌ ജൂണിലാണ്‌ ജില്ലയിൽ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ്‌  ആരംഭിച്ചത്‌. ഇറച്ചിക്കോഴി വിലവർധനയ്‌ക്ക്‌ പരിഹാരം കണ്ടെത്തുക, നമ്മുടെ നാട്ടിൽ  ഉൽപ്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ കുടുംബശ്രീ പദ്ധതി നടപ്പാക്കിയത്‌.  കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ സൗജന്യമായി നൽകും. പിന്നീട് വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റ്‌ വഴി വിപണനം നടത്തും. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന. നിലവിൽ 99,855ആണ്‌ ജില്ലയിലെ ഫാമുകളിൽ പരിപാലിക്കുന്ന കോഴികളുടെ എണ്ണം (കപ്പാസിറ്റി). 1300മുതൽ 6000വരെ കപ്പാസിറ്റിയുള്ള ഫാമുകളാണ്‌ ജില്ലയിലുള്ളത്‌. വണ്ടൂർ, അരീക്കോട്‌ എന്നീ ബ്ലോക്കുകളിലെ ഫാമുകളിലാണ്‌ കൂടുതൽ–-  6000 എണ്ണം. അരികിലുണ്ട്‌ 
ഔട്ട്‌ലെറ്റുകൾ  കോഡൂർ, മക്കരപ്പറമ്പ്‌,  കിഴിശേരി, വട്ടംകുളം, പടിഞ്ഞാറ്റുംമുറി, പരപ്പനങ്ങാടി, കാലടി എന്നിവിടങ്ങളിലാണ്‌ കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ.   Read on deshabhimani.com

Related News