നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാർ
തിരൂർ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാരായി. എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ രണ്ടാംസ്ഥാനവും നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാംസ്ഥാനവും നേടി. കടകശേരി ഐഡിയൽ സ്കൂളും പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളും തൊട്ടുപിന്നിലെത്തി. കാറ്റഗറി ഒന്ന്, കാറ്റഗറി മൂന്ന്, കാറ്റഗറി നാല് എന്നിവയിൽ ഒന്നാംസ്ഥാനവും കാറ്റഗറി രണ്ടിൽ രണ്ടാംസ്ഥാനവും നേടിയാണ് പീവീസ് നിലമ്പൂർ ചാമ്പ്യൻമാരായത്. കോമൺ കാറ്റഗറിയിൽ എംഇഎസ് തിരൂർ ഒന്നാംസ്ഥാനത്തും നസ്റത്ത് മഞ്ചേരി രണ്ടാംസ്ഥാനത്തും ഐഡിയൽ കടകശേരി മുന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ കെ മുഹമ്മദ് ഷാഫി അധ്യക്ഷനായി. മലപ്പുറം സെൻട്രൽ സഹോദയ ടാലന്റ് സെർച്ച് എക്സാമിനേഷൻ ആപ് ലോഞ്ചിങ്ങും കലോത്സവത്തിന്റെ സുവനീറും മന്ത്രി പ്രകാശിപ്പിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ, സെക്രട്ടറി ഡോ. മുഹമ്മദ് ജംഷീർ നഹ, ട്രഷറർ അനീഷ് കുമാർ, മജീദ് ഐഡിയൽ, ടി വി അലി, പത്മകുമാർ, ഷിജു വർക്കി എന്നിവർ സംസാരിച്ചു. മലപ്പുറം സെൻട്രൽ സഹോദയ സെക്രട്ടറി ഡോ. മുഹമ്മദ് ജംഷീർ നഹ സ്വാഗതം പറഞ്ഞു. Read on deshabhimani.com