ജീവനക്കാർ സർവകലാശാലാ ഭരണവിഭാഗത്തിലേക്ക് മാർച്ച് നടത്തി
തേഞ്ഞിപ്പലം ലീഗൽ സെല്ലിലെയും വിദ്യാർഥി ക്ഷേമ വിഭാഗത്തിലെയും ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ആഭിമുഖ്യത്തിൽ ജീവനക്കാർ മാർച്ച് നടത്തി. പരീക്ഷാ ഭവനിൽനിന്നുമാണ് മാർച്ച് ആരംഭിച്ചത്. വിദ്യാർഥി ക്ഷേമ വിഭാഗം സെക്ഷൻ ഓഫീസർ കെ ഷമീം, ലീഗൽ സെൽ സെക്ഷൻ ഓഫീസർ എം സി വിനോദ് എന്നിവരെയാണ് മാറ്റിയത്. ഇവർക്ക് പകരം കോൺഗ്രസ്, ലീഗ് സംഘടനാ നേതാക്കളായ കെ സുരേഷ് കുമാർ, കെ ആദം മാലിക് സലീം മുഹമ്മദ് എന്നിവരെ നിയമിച്ചു. കഴിഞ്ഞ ദിവസം താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ ഓഫീസ് ജീവനക്കാർ ഇതിൽ പ്രതിഷേധിച്ച് ഉപരോധിച്ചിരുന്നു. മാർച്ചിൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി എസ് നിഖിൽ, പ്രസിഡന്റ് ടി ശബീഷ്, പി നിഷ, വി ധനിക് ലാൽ, കെ നുസൈബാബായ് എന്നിവർ സംസാരിച്ചു. Read on deshabhimani.com