കെഎസ്‌ടിഎ ജില്ലാ സമ്മേളനം: സംഘാടക സമിതിയായി
മലപ്പുറം "കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക' മുദ്രാവാക്യം ഉയർത്തി 2025 ജനുവരി 17, 18, 19 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കെഎസ്ടിഎ 34-ാം ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇ എസ് അജിത്ത് ലൂക്ക് അധ്യക്ഷനായി. സിപിഐ എം മലപ്പുറം എരിയാ സെക്രട്ടറി കെ മജ്നു, കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ ടി കെ എ ഷാഫി, സിഐടിയു ജില്ലാ സെക്രട്ടറി എ കെ വേലായുധൻ, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികളായ വി കെ രാജേഷ്, ടി രാജേഷ്, ജി കണ്ണൻ, എം വി വിനയൻ, ആർ കെ ബിനു, എ വിശ്വംഭരൻ, മലപ്പുറം നഗരസഭാ കൗൺസിലർ സി സുരേഷ് എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതവും സബ്ജില്ലാ സെക്രട്ടറി വി കെ വിജയൻ നന്ദിയും പറഞ്ഞു. 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: കെ മജ്നു (ചെയർമാൻ), സി എം നാണി, വി സുനിൽകുമാർ, സിബിയാൻ, ഒ സഹദേവൻ, സി വിജയകുമാർ (വൈസ് ചെയർമാൻ), വി കെ വിജയൻ (കൺവീനർ), സി എസ് വരുൺ (ട്രഷറർ). സമ്മേളനത്തോടനുബന്ധിച്ച് അധ്യാപക പ്രകടനം, മെഗാ സെമിനാറുകൾ, പ്രാദേശിക സെമിനാറുകൾ, ഗൃഹസന്ദർശനം തുടങ്ങി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. Read on deshabhimani.com