ഹങ്കി ബെയ്ൻസ് കൊമേഴ്‌സ് ഫെസ്റ്റ്; ‌ഓവറോൾ ചാമ്പ്യൻഷിപ്പ് ബിഷപ് മൂർ വിദ്യാപീഠം മാവേലിക്കരക്ക്



ആലപ്പുഴ  > ബിഷപ്പ്മൂർ കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹങ്കി ബ്രെയിൻസ്' ‍ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റിന്റെ അഞ്ചാം എഡിഷൻ നവംബർ 5ന് നടന്നു. കോളേജ് പ്രിൻസിപ്പൽ രഞ്ജിത് മാത്യു എബ്രഹാം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അഞ്ച് ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ബിസിനസ് ക്വിസ് മത്സരത്തിൽ മാവേലിക്കര ബിഷപ്പ്മൂർ സ്കൂൾ ടീം (മിഥുൻ മനോജ്‌ & അദ്വൈത് കൃഷ്ണൻ ) ഒന്നാം സ്ഥാനവും, ​ഗവൺമെന്റ് എച്ച്എസ്എസ് കുന്നം ടീം ( വിഘ്‌നേശ് മനോജ്‌ & സൽമാൻ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് മാനേജ്മെന്റ് ടീം മത്സരത്തിൽ ബിഎച്ച്എസ്എസ് കരുനാഗപ്പള്ളി ടീം ഒന്നാം സ്ഥാനവും തിരുവല്ല ചോയ്സ് സ്കൂൾ ടീം രണ്ടാം സ്ഥാനവും നേടി. 3v3 ഫുട്ബോൾ മത്സരത്തിൽ എംടിഎച്ച്എസ്എസ് വെൺമണി ഒന്നാം സ്ഥാനവും, തിരുവല്ല ചോയ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് മാനേജർ മത്സരത്തിൽ മാവേലിക്കര ബിഷപ്പ്മൂർ കോളേജിലെ ജിനോ വി ജോർജ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. സോളോ മത്സരത്തിൽ മാവേലിക്കര ജിജിഎച്ച്എസ് സ്കൂളിലെ ശ്രേയ ഒന്നാം സ്ഥാനവും മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് വിദ്യാർഥി ഭവേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മിനിറ്റ് മാസ്ട്രോ മത്സരത്തിൽ ചെങ്ങന്നൂർ എംഎംഎആർ സ്കൂളിലെ വിദ്യാർത്ഥിനി വർഷ അനിൽ ഒന്നാം സ്ഥാനവും താമരക്കുളം വിവിഎച്ച്എസ് സ്കൂളിലെ അൽത്താഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 35 പോയിന്റുകളുമായി മാവേലിക്കര ബിഷപ്പ്മൂർ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകി.   Read on deshabhimani.com

Related News