‘വിഷംകലക്കാൻ’നോക്കി , ഒത്തില്ല ; എൻഡോസൾഫാൻ സമരത്തിൽ പരിഹാസ്യരായി സതീശനും കൂട്ടരും



തിരുവനന്തപുരം എൻഡോസൾഫാൻ സമരത്തിൽ മുതലെടുപ്പ്‌ രാഷ്ട്രീയത്തിന്റെ വിഷം കലക്കാൻ ശ്രമിച്ച യുഡിഎഫ്‌ നീക്കം പാളി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വാക്കുകൾ പൂർണവിശ്വാസത്തിലെടുത്ത്‌ ദയാബായി നിരാഹാരം അവസാനിപ്പിച്ചതോടെയാണ്‌ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും മനക്കോട്ട തകർന്നത്‌. ദയാബായിയുടെ സമരവും എൻഡോസൾഫാൻ ദുരിതബാധിതരെയും കരുവാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനമായ തന്ത്രമാണ്‌ യുഡിഎഫും കോൺഗ്രസ്‌ നേതൃത്വവും തയ്യാറാക്കിയത്‌. സമരത്തെ ‘ഹൈജാക്ക്‌’ ചെയ്യാനായിരുന്നു നീക്കം. തിങ്കളാഴ്‌ച നടന്ന യുഡിഎഫ്‌ ഏകോപന സമിതിയോഗം  22ന്‌ സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്താനും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ്‌ കൺവീനറുടെയും നേതൃത്വത്തിൽ തിരക്കഥ പ്രകാരമുള്ള പ്രഹസനങ്ങളും അരങ്ങേറി.  സമരം ചെയ്‌ത ദുരിതബാധിതരെ തിരിഞ്ഞുനോക്കാതിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മനുഷ്യത്വഹീന സമീപനത്തിന്റെ ജാള്യത ‘അഭിനയമികവിൽ’ മറച്ചുവച്ചു. എന്നാൽ ആ പ്രകടനത്തേക്കാൾ ദുരിതബാധിതർക്ക്‌ വിശ്വാസം എൽഡിഎഫ്‌ സർക്കാരിനെയാണെന്ന്‌ തെളിയിക്കുന്നതായി സമര സമിതിയും ദയാബായിയും സ്വീകരിച്ച നിലപാട്‌. സമരക്കാരുടെ ആവശ്യങ്ങളോട്‌ അനുഭാവപൂർണമായ സമീപനമാണ്‌ സർക്കാർ സ്വീകരിച്ചത്‌. ഞായറാഴ്‌ച മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. തീരുമാനങ്ങൾ ആശുപത്രിയിലായിരുന്ന ദയാബായിയെ അറിയിച്ചു. രേഖാമൂലം ഉറപ്പ്‌ നൽകണമെന്നാവശ്യപ്പെട്ടതോടെ അടുത്ത ദിവസം അത്‌ നൽകി.  എന്നാൽ ഇതിൽ അവ്യക്തതയുണ്ടെന്ന പ്രചാരണമുണ്ടായി. സമരം നീണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ എല്ലാകാര്യങ്ങളിലും കൃത്യമായ ഉറപ്പ്‌ നൽകിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കുകയും മിനിറ്റ്‌സ്‌ വായിക്കുകയും ചെയ്‌തു. ഇതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും വെള്ളം നൽകി നൽകി. എന്നാൽ ബുധനാഴ്‌ച രാവിലെയും  കുത്തിത്തിരിപ്പ്‌  ശ്രമം ആവർത്തിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സമരം അവസാനിപ്പിച്ചെന്ന്‌ അറിഞ്ഞതോടെ ദയാബായിക്ക്‌  ‘വെള്ളം നൽകി’ മാധ്യമങ്ങളിലും ചാനലുകളിലും ‘ തന്റെ തലയും ഫുൾ ഫിഗറും’ ഉറപ്പാക്കി. Read on deshabhimani.com

Related News