കേരള പൊലീസ് ഓഫീസേഴ്സ് അസോ. സമ്മേളനത്തിന് തുടക്കം
പയ്യോളി (കോഴിക്കോട്) കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-–ാം സംസ്ഥാന സമ്മേളനത്തിന് വടകരയിൽ തുടക്കം. മൂന്ന് ദിവസങ്ങളിലായി വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലാണ് സമ്മേളനം ചേരുന്നത്. പ്രതിനിധി സമ്മേളനവും യാത്രയയപ്പ് യോഗവും മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷനായി. എഡിജിപി എം ആർ അജിത് കുമാർ, പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, റൂറൽ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, കെപിഎ സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി മഹേഷ്, വൈസ് പ്രസിഡന്റുമാരായ വി ഷാജി, കെ ആർ ഷെമി മോൾ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി ആർ ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ എസ് ഔസേപ്പ് വരവുചെലവ് കണക്കും ആർ കെ ജ്യോതിഷ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ നായർ സ്വാഗതം പറഞ്ഞു. റിപ്പോർട്ടിന്മേൽ വെള്ളിയാഴ്‌ച ചർച്ച തുടരും. ശനി രാവിലെ 10.30ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ‘വളരുന്ന കേരളം, വളരേണ്ട പൊലീസ്’ വിഷയത്തിൽ സെമിനാർ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com