ഉദയംപേരൂർ സുന്നഹദോസ്‌ 
വാർഷികാഘോഷത്തിന്‌ തുടക്കം



കൊച്ചി ഉദയംപേരൂർ സുന്നഹദോസിന്റെ 425–-ാം വാർഷികാഘോഷം തുടങ്ങി. പൊതുസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു. വരാപ്പുഴ ആർച്ച് ബിഷപ്  ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷനായി. ഉദയംപേരൂർ കാനോനകൾ ആധുനിക മലയാള ഭാഷാന്തരണം ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് നൽകി ആർച്ച്‌ ബിഷപ് പ്രകാശിപ്പിച്ചു. ബിഷപ് അലക്സ് വടക്കുംതല, ഫാ. ആന്റണി പാട്ടപ്പറമ്പിൽ, ഷെവലിയാർ പ്രീ മൂസ് പെരിഞ്ചേരി എന്നിവർ സംസാരിച്ചു. ചരിത്രവിചാരസദസ്സിൽ ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. പി എസ് ശ്രീകല, ഇഗ്നേഷ്യസ് ഗൊൺസാൽവസ് എന്നിവർ വിഷയാവതരണം നടത്തി. കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ മോഡറേറ്ററായി. ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴമ്പിള്ളി, ഷെറി ജെ തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ, ഡോ. ചാൾസ് ഡയസ്, ഫാ. തോമസ് തറയിൽ, ഷേർളി സ്റ്റാൻലി, ബെന്നി പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ഉദയംപേരൂർ നിത്യസഹായമാതാ ദേവാലയത്തിൽനിന്ന്‌ ഉദയംപേരൂർ സുന്നഹദോസ് പള്ളിയിലേക്കും തുടർന്ന് പിഒസി-യിലേക്കും വിളംബരഘോഷയാത്രയും ഉണ്ടായി.   Read on deshabhimani.com

Related News