സ്ത്രീവിരുദ്ധ ബജറ്റിനെതിരെ 
നാളെ മഹിളാ ധർണ



തിരുവനന്തപുരം കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷ, തൊഴിൽ, സാമൂഹിക സുരക്ഷാ പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കുള്ള ചെലവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്‌ച ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര ബജറ്റ്‌. സ്ത്രീകൾക്കായുള്ള പദ്ധതികളെല്ലാം പതിവു പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു പദ്ധതിയും ബജറ്റിലില്ല. ഇത് സ്ത്രീകളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കും. എൻഡിഎ സർക്കാരിന്റെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് സ്ത്രീകൾ അഭിമുഖീകരിക്കുന്ന സാമൂഹിക യാഥാർഥ്യത്തെ പൂർണമായും അവഗണിക്കുന്നു. ജെൻഡർ ബജറ്റ് മൊത്തം ചെലവിന്റെ 6.78 ശതമാനം മാത്രമാണ്. ഐസിഡിഎസ്‌ വിഹിതം വീണ്ടും ഗണ്യമായി കുറഞ്ഞു. വിധവാ പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാപദ്ധതികൾക്കുള്ള വിഹിതത്തിൽ ഒരു വർധനയും വരുത്തിയില്ല. വിദ്യാഭ്യാസ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കുമുള്ള വിഹിതത്തിൽ വർധന വരുത്താത്തത് പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News