ആർഎസ്‌എസുകാരൻ കഞ്ചാവുമായി പിടിയിൽ
പുതുശേരി സ്കൂ-ൾ–-കോളേജ് വിദ്യാർഥികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവുമായി ആർഎസ്‌എസ് പ്രവർത്തകൻ പിടിയിൽ. മരുതറോഡ് പാഞ്ചേരിക്കാട് അജിത്തിനെ (19) ആണ് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ജിഷു ജോസഫ്, ഡി മേഘനാഥ്, കെ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ജി ഷിജു, ടി വി അഖിൽ, ഡ്രൈവർ എസ് പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com