മഴയ്‌ക്ക്‌ മുമ്പേ വേണം ജാഗ്രത



പാലക്കാട്‌  മഴയ്ക്ക് മുമ്പ്‌ പ്രളയബാധിത പ്രദേശങ്ങളിൽ മുന്നൊരുക്കങ്ങൾ തുടങ്ങണമെന്ന്‌ ജില്ലാ ആസൂത്രണ സമിതിയോഗം നിർദേശിച്ചു.  ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ച സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകൾ, വെള്ളം ഒഴുക്കി വിടുന്ന മറ്റുവഴികൾ എന്നിവ വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.  ഇക്കാര്യങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാര്യക്ഷമമായി ഇടപെടണം.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. Read on deshabhimani.com

Related News