സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ്‌ പണംതട്ടാൻ ശ്രമം



ഒറ്റപ്പാലം സിബിഐ ഉദ്യോഗസ്ഥനാണെന്ന്‌ പറഞ്ഞ്‌ വാട്‌സാപ് വഴി പണംതട്ടാൻ ശ്രമം. ലെക്കിടി സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനിൽനിന്നാണ്‌ പണംതട്ടാൻ ശ്രമിച്ചത്‌. ജീവിത ശൈലീരോഗത്തിനുള്ള മരുന്ന് ഗൂഗിളിൽ തിരഞ്ഞതിനുപിന്നാലെയായിരുന്നു ആദ്യ ഫോൺ. ഫാർമസിസ്റ്റ് ആണെന്നും ഏത്‌ മരുന്നാണ് ആവശ്യമെന്നും ചോദിച്ചായിരുന്നു വാട്സാപ് വഴി സ്ത്രീ ശബ്ദത്തിൽ ഫോൺവിളി. സംഭാഷണം പൂർത്തിയാക്കി കോൾ കട്ട് ചെയ്തതിന്‌ പിന്നാലെ ഈ നമ്പറിൽനിന്ന്‌ ലെക്കിടി സ്വദേശിയുടെ വാട്സാപിലേക്ക് അശ്ലീല ഫോട്ടോകൾ ലഭിച്ചു. ഇതിനിടെയാണ് സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒരാൾ വാട്സാപിൽ വിളിച്ചത്. അശ്ലീല ഫോട്ടോകൾ സംബന്ധിച്ച്‌ സംസാരം തുടങ്ങിയതോടെ ഫോൺ കട്ട് ചെയ്തു.  പിന്നീട് വാട്സാപിൽ ഭീഷണി സന്ദേശങ്ങൾ തുടങ്ങി. തട്ടിപ്പുശ്രമം തിരിച്ചറിഞ്ഞ ലെക്കിടി സ്വദേശി വാട്സാപ് ബ്ലോക്ക് ചെയ്തു. തുടർന്ന്‌ ഒറ്റപ്പാലം പൊലീസിനെ സമീപിക്കുകയായിരുന്നു. Read on deshabhimani.com

Related News