കാർ മോഷണം: 2 പേർകൂടി പിടിയിൽ



മങ്കര  വീട്ടുവളപ്പിൽ നിർത്തിയിട്ട എസ്‌യുവി കാർ മോഷ്ടിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കൊടുവായൂർ സ്വദേശി അഷറുദ്ദീൻ(25), നെല്ലായ ചെർപ്പുളശേരി സ്വദേശി ഫാദിൽ (28) എന്നിവരാണ് മങ്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 21നാണ്‌ സംഭവം. മങ്കര സ്വദേശിയായ യുവാവ് വീട്ടിൽ നിർത്തിയിട്ട വാടകയ്‌ക്കെടുത്ത വാഹനം രാത്രിയിൽ മോഷ്‌ടിക്കപ്പെടുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്‌ അന്വേഷണമാരംഭിച്ച മങ്കര പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചിരുന്നു.  അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്‌ച ഒറ്റപ്പാലം സ്വദേശി കാജാഹുസൈൻ, ചെർപ്പുളശേരി സ്വദേശി സഹീർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്‌ച പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News