ലോക എയ്ഡ്സ് ദിനാചരണം: ജില്ലാ ഉദ്ഘാടനം ഇന്ന്
പാലക്കാട് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ പരിപാടി തിങ്കൾ രാവിലെ 10ന് മുട്ടിക്കുളങ്ങര സെന്റ് ആൻസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ‘അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ' എന്ന സന്ദേശവുമായി രാവിലെ 9.30ന് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് മുന്നിൽനിന്ന് വിളംബര റാലി ആരംഭിക്കും. ഫ്ലാഷ് മോബും ബോധവൽക്കരണ റാലിയും പരിപാടിയുടെ ഭാഗമായി നടക്കും. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. Read on deshabhimani.com