പത്താം തരംതുല്യതാ പരീക്ഷ ഒക്‌ടോബർ 21 മുതൽ
പാലക്കാട് സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാകോഴ്‌സ് 17–--ാം ബാച്ചിൽ പഠനം പൂർത്തിയാക്കിയവർക്കുളള പരീക്ഷ ഒക്‌ടോബർ 21 മുതൽ 30 വരെ നടക്കും. ഓൺലൈനായി രജിസ്‌റ്റർ ചെയ്‌ത് സാക്ഷരതാമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ നൽകുന്ന കോഴ്‌സ്‌സർട്ടിഫിക്കറ്റും അനുബന്ധരേഖകളും ഫീസും സഹിതം സെപ്‌തംബർ 11നുളളിൽ പരീക്ഷാകേന്ദ്രം ചീഫ്‌സൂപ്രണ്ടുമാർക്ക് നൽകണം. 13 വരെ ഫൈനോടെ സമർപ്പിക്കാം. 750 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി പഠിതാക്കൾക്ക് ഫീസ് ഇളവുണ്ട്. മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി വിജയിക്കാൻ കഴിയാത്തവർക്ക് പരാജയപ്പെട്ട വിഷയങ്ങൾക്ക് മാത്രമായി ഒരു വിഷയത്തിന് 100/- രൂപ പ്രകാരം ഫീസടച്ച് പ്രൈവറ്റായി രജിസ്റ്റർ ചെയ്യാം. സവിശേഷസഹായം ആവശ്യമുളളവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതമുളള അപേക്ഷ സാക്ഷരതാമിഷൻ മുഖാന്തരം പരീക്ഷാഭവനിൽ നൽകി പ്രത്യേക അംഗീകാരം നേടണം. ഓൺലൈൻ രജിസ്‌ട്രേഷന് പരീക്ഷാഭവന്റെ www.xequivalency.kerala.gov.inൽ കയറി രജിസ്‌ട്രേഷൻ പേജിൽ എത്താം. കോഴ്‌സ് ഫീസും മറ്റ് കുടിശ്ശികയെല്ലാം തീർത്ത് സെന്റർ കോ–-ഓർഡിനേറ്റർമാർ കോഴ്‌സ് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി സെപ്തംബർ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലെത്തണം. പകൽ 1.30 മുതൽ 4.30 വരെയാണ് പരീക്ഷ. ഒക്‌ടോബർ 21 മലയാളം/തമിഴ്/കന്നഡ, 22ന് ഹിന്ദി, 23ന് ഇംഗ്ലീഷ്, 24ന് രസതന്ത്രം, 25ന് ഊർജതന്ത്രം, 26ന് ജീവശാസ്ത്രം, 28ന് ഇൻഫർമേഷൻ ടെക്‌നോളജി, 29ന് ഗണിതശാസ്ത്രം, 30ന് സോഷ്യൽ സയൻസ് എന്നീ ക്രമത്തിലാണ് പരീക്ഷകൾ. ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങൾ:- വട്ടേനാട് ജിവിഎച്ച്എസ്എസ്, പട്ടാമ്പി ജിഎച്ച്എസ്എസ്, ഷൊർണൂർ കെവിആർ എച്ച്എസ്, ഒറ്റപ്പാലം ഈസ്റ്റ് ജിഎച്ച്എസ്എസ്, ആലത്തൂർ ജിജിഎച്ച്എസ്എസ്, കോട്ടായി ജിഎച്ച്എസ്എസ്, കൊടുവായൂർ ജിഎച്ച്എസ്എസ്, നെന്മാറ ജിബി എച്ച്എസ്എസ്, ചിറ്റൂർ ജിഎച്ച്എസ്എസ്, പാലക്കാട് ജിഎംഎംജിഎച്ച്എസ്എസ്, പാലക്കാട് പിഎംജി എച്ച്എസ്എസ്, പറളി എച്ച്എസ്, മുണ്ടൂർ എച്ച്എസ്, ശ്രീകൃഷ്ണപുരം എച്ച്എസ്എസ്, ചെർപ്പുളശേരി ജിഎച്ച്എസ്എസ്, പൊറ്റശേരി ജിഎച്ച്എസ്, നെല്ലിപ്പുഴ ജിഎച്ച്എസ്, അഗളി ജിഎച്ച്എസ്. Read on deshabhimani.com