മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനം
പാലക്കാട് ‘സ്വച്ഛത ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ സിവിൽസ്റ്റേഷൻ പരിസരത്ത് മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനം സംഘടിപ്പിച്ചു. കലക്ടർ എസ് ചിത്ര ഉദ്‌ഘാടനം ചെയ്‌തു. നവകേരള മിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ പി സെയ്‌തലവി, ശുചിത്വമിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ ജി വരുൺ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ ഷെരീഫ്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ–-ഓർഡിനേറ്റർ സി ദീപ എന്നിവർ സംസാരിച്ചു. മുണ്ടൂർ ഐആർടിസിയുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ബൊക്കാഷി കമ്പോസ്റ്റ് ബക്കറ്റ്, കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ തുടങ്ങി ബദൽ ഉൽപ്പന്നങ്ങളുടെയും പുനരുപയോഗ വസ്തുക്കളുടെയും പ്രകൃതിദത്ത മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത്. പ്രകൃതിദത്ത കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടായി. Read on deshabhimani.com