കെ രാധാകൃഷ്ണൻ എംപിയുടെ ഓഫീസ് തുറന്നു

കെ രാധാകൃഷ്ണൻ എംപിയുടെ 
ഓഫീസ് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


 വടക്കഞ്ചേരി കെ രാധാകൃഷ്ണൻ എംപിയുടെ ഓഫീസ് വടക്കഞ്ചേരിയിൽ തുറന്നു. കെ മാധവൻ സ്മാരക മന്ദിരത്തിൽ (സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ്) ആരംഭിച്ച ഓഫീസ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കേരള കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ കെ കുശലകുമാർ അധ്യക്ഷനായി. കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ എ സി മൊയ്തീൻ, കെ ഡി പ്രസേനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി, എൻസിപി ജില്ലാ സെക്രട്ടറി എസ് ബഷീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News