വിപണിയിലും പൂവിളി...



പാലക്കാട്‌ അത്തം നാൾ അടുത്തതോടെ ജില്ലയിൽ പൂവിപണി സജീവം. വിപണിയിൽ തമിഴ്‌നാട്ടിൽനിന്നും കർണാടകയിൽനിന്നും പൂക്കൾ എത്തിത്തുടങ്ങി. ചുവപ്പ്, മഞ്ഞ വർണങ്ങളിലുള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടൻ പൂക്കളും ചില്ലി റോസും മുല്ലയും വിപണിയിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വില കൂടുതലാണ് പൂക്കൾക്ക്. കിറ്റുകളായി പൂവിൽക്കുന്നതാണ് പുതിയ രീതി. അമ്പതും നൂറും രൂപയ്ക്ക് എട്ടുതരം പൂക്കൾ അടങ്ങുന്ന കിറ്റ് ലഭിക്കും. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും പലനിറങ്ങളിലുള്ള റോസാപൂക്കൾക്കും ആസ്‌ട്രോ പൂക്കൾക്കും 300 രൂപയാണ് കിലോയ്‌ക്ക്‌ ഈടാക്കുന്നത്. Read on deshabhimani.com

Related News