45 ആശുപത്രികളിൽ ‘ഇ–ഹെൽത്ത്‌’



പാലക്കാട്‌ മണിക്കൂറുകളോളം വരി നിൽക്കാതെ വീട്ടിലിരുന്ന്‌ ഒ പി ടിക്കറ്റ്‌ എടുക്കാവുന്ന ഇ–-ഹെൽത്ത്‌ പദ്ധതി നടപ്പായത്‌ ജില്ലയിലെ 45 സർക്കാർ ആശുപത്രികളിൽ. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി 40 ഇടത്ത് പദ്ധതിയാരംഭിച്ചു. അർബൻ പിഎച്ച്‌സികളിൽ രണ്ടെണ്ണവും(കുളപ്പുള്ളി, ഡയറാ സ്‌ട്രീറ്റ്‌), ഒരു സാമൂഹ്യാരോഗ്യകേന്ദ്രത്തിലും(നന്ദിയോട്‌) പദ്ധതി ആരംഭിച്ചു.  അട്ടപ്പാടി താലൂക്ക്‌ സ്‌പെഷ്യാലിറ്റി ആശുപത്രി, പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലും ഓൺലൈനായി ടിക്കറ്റ്‌ എടുക്കാം. ഒരാൾ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ കഴിഞ്ഞ്‌ മടങ്ങുംവരെയുള്ള ആരോഗ്യ സേവനവും ഇ–-- ഹെൽത്തിലൂടെ റെക്കോഡ് ചെയ്യും. ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയൽ നമ്പരും (യൂണിക്‌ ഹെൽത്ത്‌ ഐഡി) വെബ്‌പോർട്ടലിലൂടെ ലഭിക്കും. ഹെൽത്ത്‌ കാർഡ്‌ വഴി ചികിത്സ നേടാനാകും.  ജില്ലാ ആശുപത്രിയിൽ ഓൺലൈൻ വഴി ഒപി ടിക്കറ്റ്‌ എടുക്കാനുള്ള സംവിധാനം ഒരു മാസത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന്‌ അധികൃതർ അറിയിച്ചു.   Read on deshabhimani.com

Related News