എൻജിഒ യൂണിയൻ മാർച്ചും ധർണയും ഇന്ന്
പാലക്കാട് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ ചൊവ്വാഴ്‌ച മേഖലാ മാർച്ചും ധർണയും നടത്തും. പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് പ്രതിഷേധം. പാലക്കാട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ, ചിറ്റൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ് കുമാർ, ഒറ്റപ്പാലത്ത് സംസ്ഥാന കമ്മറ്റി അംഗം ടി ഷാജി, മണ്ണാർക്കാട് സംസ്ഥാന കമ്മിറ്റി അംഗം സിന്ധുരാജൻ എന്നിവർ ഉദ്ഘാടനം ചെയ്യും. കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. Read on deshabhimani.com