പണിമുടക്കി ഇഎസ്ഐ വെബ്സൈറ്റ്



പാലക്കാട്‌ ഇഎസ്ഐ വെബ്സൈറ്റിലെ തകരാർ രോഗികളെ വലയ്‌ക്കുന്നു. ഇഎസ്ഐ ആശുപത്രികളിലെ ബില്ലിങ് വെബ്സൈറ്റ് രാജ്യവ്യാപകമായി തകരാറിലായിട്ട് ഒരാഴ്ചയിലേറെയായി. ഇതുകാരണം രോഗികൾ സ്വന്തം കൈയിൽനിന്ന്‌  പണം അടയ്ക്കേണ്ട അവസ്ഥയിലാണ്‌. ഇഎസ്ഐ ആശുപത്രികളിലും എംപാനൽ ചെയ്ത ആശുപത്രികളിലും രോഗികൾ ചികിത്സയ്ക്കും വിവിധ പരിശോധനയ്ക്കും കൈയിൽനിന്ന്‌ പണമടയ്ക്കേണ്ട ഗതികേടിലാണ്.  ഇഎസ്ഐയുടെ ബിൽ പ്രൊസസിങ് ഏജൻസിയായ യുടിഐ ഐടിഎസ്എല്ലിന്റെ വെബ്സൈറ്റാണ് (esicbpa.utiitsl.com) സാങ്കേതിക പ്രശ്നംകാരണം പ്രവർത്തനരഹിതമായത്‌. വെബ്‌സൈറ്റ്‌ അപ്‌ഡേഷൻ നടക്കുകയാണെന്നാണ്‌ വാദം. സംസ്ഥാനത്ത് കൊല്ലം ആശ്രാമം, എറണാകുളം ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിലാണ് ഇഎസ്ഐ മോഡൽ ആശുപത്രികളുള്ളത്. ആലപ്പുഴ, എറണാകുളം, ഫറോഖ്, മുളങ്കുന്നത്തുകാവ്, ഒളരിക്കര, പാലക്കാട്, പേരൂർക്കട, തോട്ടട, വടവാതൂർ എന്നിവിടങ്ങളിലെ  ഇഎസ്ഐ ആശുപത്രികൾകൂടാതെ 90 ഡിസ്‌പെൻസറികളുമുണ്ട്.  ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് രോഗികളാണ്  വെബ്‌സൈറ്റ് പ്രശ്‌നം കാരണം ദുരിതത്തിലായത്. ഇഎസ്ഐ കോർപറേഷൻ അധികാരികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന്‌ ഇഎസ്ഐ ആശുപത്രി ഉപദേശക സമിതി അംഗം എസ് ബി രാജു ആവശ്യപ്പെട്ടു. Read on deshabhimani.com

Related News