കുതിക്കാൻ ‘മികവ്‌ ’

കെഎസ്‌ടിഎ ‘മികവ്‌ 2024’ പരിശീലനം കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ 
ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട്‌ കെഎസ്‌ടിഎ ‘മികവ്‌ 2024’. പ്രൈമറി മുതൽ പത്താംക്ലാസുവരെയുള്ള വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം. അധ്യാപക, വിദ്യാർഥി സമൂഹത്തിൽനിന്ന്‌ നല്ല പ്രതികരണമാണ്‌ ഇതിനുലഭിക്കുന്നത്‌. പദ്ധതിയുടെ ജില്ലാതല അധ്യാപക പരിശീലനം പാലക്കാട്‌ ഗവ. മോയൻ മോഡൽ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. എസ്എസ്എൽസിക്ക്‌ ഒരു വിദ്യാർഥിയും കുറഞ്ഞ ഗ്രേഡ്‌ നേടാൻ പാടില്ലെന്നതിന്‌ ‘മികവ്‌ 2004’ ഊന്നൽ നൽകുന്നു. ഓരോ ഉപജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ എസ്‌എസ്‌എൽസി വിദ്യാർഥികൾക്ക്‌ മികച്ച ഗ്രേഡ്‌ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്‌ ഗണിതപഠന പദ്ധതിയുമുണ്ട്‌. ബുദ്ധിമുട്ടുള്ള ഗണിത പാഠഭാഗങ്ങൾ ലളിതമായി ചെറിയ സൂത്രവാക്യങ്ങളിലൂടെ മനസ്സിലാക്കിക്കൊടുക്കും.  നാലാംക്ലാസുകാർക്കായി ഇംഗ്ലീഷ്‌ ഭാഷാ പഠന പദ്ധതി, അധ്യാപകർക്ക്‌ ഐടി പഠന പദ്ധതി, പുതിയ അധ്യാപകർക്ക്‌ പാഠ്യപദ്ധതി സമീപനം, മുല്യനിർണയ രീതി എന്നിവയിൽ പരിശീലനം തുടങ്ങിയവയും ‘മികവി’ൽ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായാണ്‌ അധ്യാപകർക്ക്‌ പരിശീലനം നൽകിയത്‌.  കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ പരിശീലനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ അജില അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പ്രസാദ്, എൽ ഉമാമഹേശ്വരി, എം ഗീത, ജില്ലാ ട്രഷറർ ജി പ്രദീപ്, അക്കാദമിക് സബ് കമ്മിറ്റി കൺവീനർ കെ ബി ബീന, കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ അജിത വിശ്വനാഥ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ പി ജി ഗിരീഷ്‌കുമാർ, കെ ബാലകൃഷ്ണൻ, എ എം അജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News