വൈദ്യുതി നിരക്ക് പരിഷ്‌കരണം: തെളിവെടുപ്പ് ഇന്ന്
പാലക്കാട് വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതികളിൽ പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് ബുധൻ പകൽ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ. പൊതുജനങ്ങൾക്കും വിഷയത്തിൽ താൽപ്പര്യമുള്ള കക്ഷികൾക്കും നേരിട്ടെത്തി അഭിപ്രായം പറയാം. തപാലിലും kserc@erckerala.org ഇ–-മെയിലിലും 10ന് വൈകിട്ട് അഞ്ചുവരെ അഭിപ്രായം രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ, കെപിഎഫ്സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010. Read on deshabhimani.com