തെയ്യക്കഥ ഒരുങ്ങുന്നു; 
5 ഭാഷകളിലായി

ഹ്രസ്വ ചിത്രത്തിന്റെ അണിയറയിൽനിന്ന്‌


  പാലക്കാട്‌ തെയ്യം കലാകാരന്റെയും ഭാര്യയുടെയും ജീവിതപ്രയാസങ്ങളും കലാജീവിതവും പ്രമേയമാക്കി ഹ്രസ്വചിത്രം ഒരുങ്ങുന്നു. സംവിധായകനും നർത്തകനും പാലക്കാട്‌ പിരായിരി സ്വദേശി ശ്രീജിത്ത്‌ മാരിയൽ കഥയും തിരക്കഥയും രചിച്ച ഹ്രസ്വചിത്രം അഞ്ച്‌ ഭാഷകളിലായാണ്‌ പുറത്തിറങ്ങുന്നത്‌. രണ്ട്‌ കഥാപാത്രങ്ങളിലൂടെ ഏഴുമിനിറ്റുകൊണ്ട്‌ കഥ പറഞ്ഞുപോകുന്ന ചിത്രം ഒക്‌ടോബറിൽ പുറത്തിറങ്ങും. ഒരേ സമയം അഞ്ച്‌ ഭാഷകളിൽ പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്‌. തെയ്യം കലാകാരൻമാരുടെ കഥ പറയുന്ന ചിത്രങ്ങൾ മുമ്പും വന്നിട്ടുണ്ട്‌. അതിൽനിന്നെല്ലാം വ്യത്യസ്‌തമായൊരു ആശയമായിരിക്കും ചിത്രം മുന്നോട്ടുവയ്‌ക്കുക–- ശ്രീജിത്ത്‌ പറയുന്നു. തെലുങ്ക്‌, മലയാളം, തമിഴ്‌, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ്‌ ചിത്രം പുറത്തിറങ്ങുക. പാലക്കാട് അത്താലൂര് അന്തിമഹാകാളൻ തച്ചാട്ട് തറവാട്ട് ക്ഷേത്രത്തിലാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തഥാഗത, മഹാകാലൻ, എന്നീ ഹ്രസ്വ ചിത്രങ്ങളും ശ്രീജിത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്‌. സ്വരൂപ് പത്മനാഭനാണ്‌ സംവിധാനം. അരുൺ വെള്ളക്കാരിയാണ്‌ കലാസംവിധാനം. സ്‌റ്റിൽസ്‌ ഡയറക്ടർ കണ്ണൻപുലരി, മേക്കപ് പി ഗിരീഷ്‌ കണ്ണമ്പ്ര. ഐസിഎൽ ഫിൻകോർപ്പിൽ ഇന്റേണൽ വിഭാഗം ഓഡിറ്റർ ആണ്‌ ശ്രീജിത്ത്‌ മാരിയൽ. Read on deshabhimani.com

Related News