ഡബ്ല്യുഎഫ്‌ടിയു സ്ഥാപിതദിനം ആചരിച്ചു
പാലക്കാട് വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (ഡബ്ല്യുഎഫ്‌ടിയു) സ്ഥാപകദിനം വർക്കേഴ്സ് കോ–--ഓർഡിനേഷനും സിഐടിയുവും ചേർന്ന് ആചരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം എൻജിഒ യൂണിയൻ ഹാളിനുമുന്നിൽ സമാപിച്ചു. പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ടി കെ അച്യുതൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു, കെജിഒഎ നേതാവ് എം എ നാസർ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം എസ് സ്‌കറിയ, ബെഫി നേതാവ് സജി വർഗീസ് എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതവും കെ മഹേഷ് നന്ദിയും പറഞ്ഞു.മാന്യമായ ജോലിയും ജീവിത സാഹചര്യങ്ങളും ഉറപ്പാക്കുക, ഗണ്യമായ വേതന വർധന, പൂർണ അവകാശങ്ങളുള്ള സ്ഥിരതമായ ജോലി, ആഴ്ചയിൽ 35 മണിക്കൂർ ജോലി, ദിവസത്തിൽ ഏഴ് മണിക്കൂർ ജോലി, എല്ലാ ജോലിസ്ഥലങ്ങളിലും ആരോഗ്യവും സുരക്ഷയും തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ഡബ്ല്യുഎഫ്‌ടിയു ഇത്തവണ സ്ഥാപകദിനം ആചരിക്കുന്നത്. Read on deshabhimani.com