കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍, ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷനിൽ സിഡിഎസിൽ കമ്യൂണിറ്റി കൗൺസിലർ ഒഴിവുണ്ട്. യോഗ്യത: എംഎസ്ഡബ്ല്യു, എംഎ സോഷ്യോളജി, എംഎ/എംഎസ്‌സി സൈക്കോളജി, എംഎ വുമൺ സ്റ്റഡീസ്. പ്രായപരിധി: 40. ഒഴിവ്:- 15. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവുണ്ട്. യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്. പ്രായപരിധി: 35. കുടുംബശ്രീ അയൽക്കൂട്ട അംഗം, അയൽക്കൂട്ട കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരായ വനിതകൾക്ക് അപേക്ഷിക്കാം. 12ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-–- ഓർഡിനേറ്ററുടെ കാര്യാലയം രണ്ടാംനില, സിവിൽസ്റ്റേഷൻ, പാലക്കാട് -678001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0491 2505627. Read on deshabhimani.com