പത്തിരിപ്പാല മൗണ്ട്‌ സീന 
പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാർ

ജില്ലാ മിനി അത്‌ലറ്റിക്‌ മീറ്റിൽ ചാമ്പ്യന്മാരായ പത്തിരിപ്പാല മൗണ്ട്‌ സീന പബ്ലിക്‌ സ്കൂൾ ടീം


പാലക്കാട്‌ മെഡിക്കൽ കോളേജ്‌ ഗ്രൗണ്ടിൽ നടന്ന മിനി അത്‌ലറ്റിക് മത്സരത്തിൽ പത്തിരപ്പാല മൗണ്ട്‌ സീന പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി. അഞ്ചു സ്വർണം, മൂന്ന്‌ വെള്ളി, നാല്‌ വെങ്കലം എന്നിവയടക്കം 46 പോയിന്റുകളോടെയാണ്‌ മുന്നേറിയത്‌. ഒരു സ്വർണം, അഞ്ചു വെള്ളി, ഒരുവെങ്കലം എന്നിവ നേടി വള്ളിയോട്‌ ശ്രീനാരായണ പബ്ലിക്‌ സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. 32 പോയിന്റാണ്‌ കരസ്ഥമാക്കിയത്‌. രണ്ട്‌ സ്വർണം, മൂന്നു വെള്ളി, മൂന്നു വെങ്കലം എന്നിവ നേടിയ പാലക്കാട്‌ ബിഇഎം സ്‌കൂൾ മൂന്നാമതെത്തി. ഒളിമ്പിക്‌ അത്‌ലറ്റിക്‌ ക്ലബ്‌ (20), വടക്കഞ്ചേരി ഡയ്‌നാമോസ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ (16) യഥാക്രമം നാല്‌, അഞ്ച്‌ സ്ഥാനങ്ങൾ നേടി. മിനി അത്‌ലറ്റിക് മത്സരത്തോടെ ജില്ലാ അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ സമാപിച്ചു. Read on deshabhimani.com

Related News