കോടിയേരി സാംസ്കാരിക കേന്ദ്രം 21ന് പ്രവർത്തനം തുടങ്ങും
പാലക്കാട് വിവിധ ജനസേവന പരിപാടികളുമായി കോടിയേരി സാംസ്കാരിക കേന്ദ്രം പാലക്കാട് ഫയർ സ്റ്റേഷനുസമീപം 21 മുതൽ പ്രവർത്തനം തുടങ്ങുന്നു. കുട്ടികൾക്കും യുവാക്കൾക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ കേന്ദ്രത്തിൽ സംഘടിപ്പിക്കും. ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വായനശാലയാണ് പ്രധാന ആകർഷണം. വീട്ടമ്മമാർക്ക് അവധി ദിവസങ്ങളിൽ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം, വിവിധ സ്കോളർഷിപ് പരീക്ഷാ പരിശീലനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, വിവിധ ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയും ഹരിത പച്ചക്കറി കൃഷി പരിശീലനവും നടത്തും. പരിശീലനങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9946372797 എന്ന നമ്പറിൽ മെസ്സേജ് അയച്ച് 16ന് മുമ്പ് രജിസ്റ്റർ ചെയ്യണം. യോഗത്തിൽ എസ് സഹദേവൻ അധ്യക്ഷനായി. പി എ ബഷീർ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിജയ് മഠത്തിൽ, സ്വാമിനാഥൻ, സുജാത, പീറ്റർ, ജാനകിക്കുട്ടി, സുഷമ എന്നിവർ സംസാരിച്ചു. ജനസേവന കേന്ദ്രം കോ–- ഓർഡിനേറ്ററായി കാജാ ഹുസൈനെ തെരഞ്ഞെടുത്തു. Read on deshabhimani.com