ട്രെയിൻ ഗതാഗതത്തിൽ 
നിയന്ത്രണം



പാലക്കാട്‌ നാഗ്‌പുർ ഡിവിഷനിൽ ചില സ്‌റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 12ന്‌ ബിലാസ്‌പുരിൽനിന്ന്‌ പുറപ്പെടുന്ന ബിലാസ്‌പുർ –-എറണാകുളം സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22815) ദുർഗ്‌, രാജ്‌ നന്ദഗാവ്‌, ഗോണ്ടിയ, നാഗ്‌പുർ, ചന്ദ്രാപുർ, ബാൽഹർഷ, സിർപുർ ഖാഗസ്‌നഗർ, വാറങ്കൽ എന്നീ സ്‌റ്റോപ്പുകൾ ഒഴിവാക്കി റായ്‌പുർ, വിശാഖപട്ടണം, വിജയവാഡ വഴിയായിരിക്കും ഓടുക. 14ന്‌ എറണാകുളത്തുനിന്ന്‌ ബിലാസ്‌പുരിലേക്കുള്ള ട്രെയിനും (22816) ഇതേ റൂട്ടിൽതന്നെയായിരിക്കും സർവീസ്‌ നടത്തുക. തിരുനെൽവേലി–-ബിലാസ്‌പുർ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22620) 11, 18 തീയതികളിൽ ചന്ദ്രാപുർ, നാഗ്‌പുർ, ഭണ്ഡാര, തുംസർ എന്നീ സ്‌റ്റോപ്പുകൾ ഒഴിവാക്കി ബാൽഹർഷ, നാഗ്‌ബീർ, ഗോണ്ടിയ വഴിയായിരിക്കും ഓടുക. തിരികെ ബിലാസ്‌പുരിൽനിന്ന്‌ തിരുനെൽവേലിക്കുള്ള ട്രെയിൻ 13, 20 തീയതികളിൽ (22619) ഇതേ റൂട്ടിലായിരിക്കും സർവീസ്‌ നടത്തുക. 12ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്ന കൊച്ചുവേളി–-കോർബ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസും (22648) 14ന്‌ കോർബയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിനും (22647) ഇതേ റൂട്ടിലായിരിക്കും ഓടുക. ട്രെയിൻ റദ്ദാക്കി പാലക്കാട്‌ പാലക്കാട്‌ ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഷൊർണൂർ ജങ്ഷൻ–- കോഴിക്കോട്‌ പാസഞ്ചർ സ്‌പെഷ്യൽ ട്രെയിൻ (06455) 11ന്‌ റദ്ദാക്കി.  മംഗളൂരു സെൻട്രൽ–- ഡോ. എം ജി ആർ സെൻട്രൽ വെസ്‌റ്റ്‌ കോസ്റ്റ്‌ എക്സ്‌പ്രസ്‌ (22638)13ന്‌ അരമണിക്കൂർ വൈകിയോടും. നാഗർകോവിൽ ജങ്ഷൻ–-ഗാന്ധിധാം പ്രതിവാര എക്‌സ്‌പ്രസ്‌ (16366) 13ന്‌ 50 മിനിറ്റ്‌ വൈകിയോടും. Read on deshabhimani.com

Related News